ഗതാഗത നിരോധനം
Wednesday 24 September 2025 1:17 AM IST
കൊല്ലങ്കോട്: കൊടുവായൂർ-പല്ലാവൂർ-വിത്തനശേരി സംസ്ഥാന പാതയിൽ കൂടല്ലൂർ കൂട്ടക്കടവ് പാലത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സെപ്തംബർ 25 മുതൽ ഒക്ടോബർ 15 വരെ ഇതുവഴി ഗതാഗതം നിരോധിക്കും. നെന്മാറയിൽനിന്ന് കൊടുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വല്ലങ്ങി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേരാമംഗലം വഴി കുനിശേരിയെത്തി പല്ലാവൂർ കാക്കയൂർ വഴി പോകണം. കൊടുവായൂരിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പല്ലാവൂർ, കുനിശേരി, ചേരാമംഗലം വഴി പോകണം.