ജോവാന ജോസി നയിക്കും
Wednesday 24 September 2025 12:06 AM IST
മൈലപ്ര : ഏഷ്യൻ ഫെൻസിംഗ് കേഡറ്റ് കപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച് കുമ്പഴവടക്ക് മണിപ്പറമ്പിൽ ജോവാന ജോസി മത്സരിക്കും. ഉത്തരാഖണ്ഡിൽ നടന്ന അഖിലേന്ത്യാ മത്സരത്തിലാണ് യോഗ്യത നേടിയത്. കേരളത്തെ പ്രതിനിധീകരിച്ച ജോവാന അഖിലേന്ത്യാ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. പത്തനംതിട്ട മേരി മാത സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ്. പത്തനംതിട്ട ഐസ് ക്രയ്മ് അക്കാദമിയിലാണ് ഫെൻസിംഗ് പരിശീലനം നടത്തിയത്. മൈലപ്ര മണിപ്പറമ്പിൽ ജോസിയുടേയും ഷൈനിയുടേയും മകളും മൈലപ്രാ എസ്.എച്ച് സ്കൂളിലെ കായികാദ്ധ്യാപകൻ അന്തരിച്ച ജോയിയുടെ കൊച്ചുമകളാണ്.