കാവു പരിസ്ഥിതി സംരക്ഷണ സമിതി

Wednesday 24 September 2025 12:09 AM IST

പത്തനംതിട്ട: കാവുകളുടെ സമഗ്ര വികസനത്തിന് എം.പിമാരുടെ പ്രാദേശിക ഫണ്ട് അനുവദിക്കണമെന്ന് കാവു പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 20 എം.പിമാർക്കും നിവേദനം നൽകും. ദേശാരാധനാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജ്യോതിഷം, പൂജാദി കർമ്മങ്ങൾ ചെയ്യുന്നവരെ ദേശീയ തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന തൊഴിൽ വകുപ്പിന് നിവേദനം സമർപ്പിക്കും. ദുർമന്ത്രവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി എൻ.എൻ.ഗോപികുട്ടൻ, തെക്കൻ മേഖല സെക്രട്ടറി കെ.ആർ.ജയമോഹൻ, ആർ.കൃഷ്ണൻ തെങ്ങമം, കെ.ഗോപാല കൃഷ്ണൻ ഉള്ളനാട് എന്നിവർ പങ്കെടുത്തു.