ആനന്ദപ്പള്ളി സുരേന്ദ്രൻ അനുസ്മരണം

Wednesday 24 September 2025 12:10 AM IST

അടൂർ : ഡി സി സി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണം ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു വർഗീസ്, ബാബു ദിവാകരൻ, ഉമ്മൻ തോമസ്, ഡി.ശശികുമാർ, വർഗീസ് ഡാനിയേൽ, ബെൻസൻ പ്ലാങ്കാലയിൽ, വിനോദ് വാസുക്കുറുപ്പ്, കെ.എസ്.രാജൻ, സുനിൽ ചമയം, തമ്പി റ്റി.ബേബി, കെ.കെ.വർഗീസ്, ബേബി ജോൺ, അരവിന്ദ് ചന്ദ്രശേഖർ, ജിനു കളീക്കൽ, മോനച്ചൻ കല്ലുവിള, ജോസ് കല്ലുവിള, ഷിനു എന്നിവർ പ്രസംഗിച്ചു.