വയോജന ക്ളബ് രൂപീകരിച്ചു

Wednesday 24 September 2025 12:10 AM IST

വലിയകാവ് : വലിയകാവ് അങ്കണവാടി കേന്ദ്രമായി വയോജന ക്ളബ് രൂപീകരിച്ചു. വൃദ്ധരുടെ മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികൾ നടപ്പാക്കാനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വനജ കുമാരി, അങ്കണവാടി ടീച്ചർ ഷൈലജ ബീവി , പൊന്നപ്പൻ ആചാരി, വി.ജെ.തമ്പി, സുരേന്ദ്രപ്രസാദ്, രാമൻകുട്ടി കരിന്തടിക്കൽ, തോമസ് മാത്യു, കുഞ്ഞച്ചൻ എടുപങ്കിൽ , ഓമനബാലൻ, കമലാക്ഷിയമ്മ എന്നിവർ പ്രസംഗിച്ചു.