വാർഷിക ദിനാചരണവും സമ്മേളനവും
Wednesday 24 September 2025 12:12 AM IST
റാന്നി : കേരള വെള്ളാള മഹാസഭ റാന്നി യൂണിയൻ നേതൃത്വത്തിൽ മഹാസഭയുടെ 69-ാമത് വാർഷിക ദിനാചരണവും റാന്നി യൂണിയൻ സമ്മേളനവും നടത്തി. യൂണയൻ പ്രസിഡന്റ് എം.ജി.രാമൻപിള്ള പതാക ഉയർത്തി. വനിതാ യൂണിയൻ പ്രസിഡന്റ് വത്സല വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ് വെണ്ണിക്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീകുമാർ, മോഹനൻപിള്ള, ബാജി രാധാകൃഷ്‌ണൻ, ശോഭ, രമ്യാ രാജേഷ്, വിജയൻ, രാധ, മനു രാജേഷ്, എം.ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.