'ജീവിതത്തിന് ഒരു ആമുഖം'

Wednesday 24 September 2025 1:12 AM IST

കൊച്ചി: വാകത്തനം അടയാളം സംസ്‌കാരിക വേദി സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ പ്രൊഫ. എൻ.ഇ. കേശവൻ നമ്പൂതിരി, കാഥിക വി.കെ. സുശീല സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖമാണ് മികച്ച നാടകം. മികച്ച നടനായി ജീവിതത്തിന് ഒരു ആമുഖത്തിലെ അഭിനയത്തിന് പ്രദീപ് മാളവികയും മികച്ച നടിയായി കൊച്ചിൻ നടനയുടെ കാണാപ്പൊന്ന് എന്ന നാടകത്തിലെ ഗിരിജ മധുവും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ രാജീവൻ മമ്മള്ളി, നാടകരചന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ഹാസ്യനടൻ കലവൂർ ബിസി, ഗാനരചന ചെമ്പഴന്തി ചന്ദ്രബാബു, മികച്ച സംഗീതം കേരള പൂരം ശ്രീകുമാർ എന്നിവരും അവാർഡിന് അർഹരായി.