കർഷകോൺഗ്രസ് സമരത്തിലേക്ക്
Wednesday 24 September 2025 1:19 AM IST
കൊച്ചി: കടത്തിൽ ജനിച്ച് കടത്തിൽ വളർന്നു കടത്തിൽ മരിക്കുന്ന കർഷകന്റെ ജീവൽ പ്രശ്‌നങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമയോചിതമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ഡി.സി.സി ഹാളിൽ ചേർന്ന ജില്ലാ കർഷക കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. എ.ഐ.സി.സി മെമ്പർ ജയ്‌സൺ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ, പി. സി. ജോർജ് പോൾസൺ പോൾ, ഈപ്പൻ വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു