കേന്ദ്ര സംഘം കേരളത്തിൽ
Wednesday 24 September 2025 1:21 AM IST
കൊച്ചി: സംസ്ഥാനത്തെ നെൽകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനെത്തിയ കേന്ദ്രകാർഷിക മന്ത്രാലയത്തിലെ വിദഗ്‌ദ്ധ സംഘം കേരളത്തിലെ നെൽകർഷകരുമായി ചർച്ച നടത്തി. കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്. ഇന്നലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ നടന്ന യോഗത്തിൽ സംസ്ഥാനത്ത് നെൽകൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ചയായി. ഉയർന്ന വിളവ് നൽകുന്ന നെല്ലിനങ്ങളുടെ വികസനം, യന്ത്രവത്‌കരണം, കുട്ടനാട് നെല്ലിന്റെ ജി.ഐ ടാഗിംഗ്, കൃഷിയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം, ഇക്കോടൂറിസം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ഉയർന്നു. കേന്ദ്രസംഘം 26വരെ കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.