കെ.എം. നാച്ചുറൽസിന്റെ 'ഹാബിവർ' ഉത്പന്നങ്ങൾ വിപണിയിൽ

Wednesday 24 September 2025 12:25 AM IST

കൊച്ചി: 'കെ.എം. നാച്ചുറൽസ്' വികസിപ്പിച്ച 'ഹാബിവർ' ബ്രാൻഡ് ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നു. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്‌മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് 'ഹാബിവർ' ബ്രാൻഡിലുള്ളത്. അടുത്ത വർഷം ജനുവരിയോടെ സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഉത്പന്നങ്ങൾ ലഭ്യമാകുമെന്ന് കെ.എം നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് പറഞ്ഞു. വ്യക്തികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ പുതിയൊരു ആരോഗ്യ ശീലം വളർത്താനാണ് ലക്ഷ്യം. ഉയർന്ന ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉത്പന്നങ്ങളാണ് ഹാബിവറിലൂടെ ലഭ്യമാവുക. സുരക്ഷിതമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ട ചേരുവകൾ ഉപയോഗിച്ചാണ് ഹാബിവറിന്റെ ഉത്‌പന്നങ്ങൾ നിർമ്മിക്കുന്നത്. ഗുണമേന്മയേറിയതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കിടയിൽ തരംഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം. നാച്ചുറൽസ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത വസ്തുക്കൾ, സ്‌പൈസ് ഓയിലുകൾ എന്നിവയുടെ നിർമ്മാണത്തിലെ പ്രമുഖരാണ്. 14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും പ്രതിദിനം 50 ടൺ ഉത്പാദനശേഷിയുള്ളതുമായ ഫാക്ടറിയിൽ മണിക്കൂറിൽ 6,000 കുപ്പികൾ നിറയ്ക്കാനാകുന്ന ഓട്ടോമാറ്റിക് പാക്കേജിംഗ് യുണിറ്റുകളാണുള്ളത്.