പബ്ളിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ്
Wednesday 24 September 2025 1:23 AM IST
കൊച്ചി: ടോസ്റ്റ് മാസ്റ്റേഴ്സും ഗേവൽ ക്ളബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ പബ്ളിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് അഞ്ചാം എഡിഷൻ ഇടച്ചിറ കൊച്ചി ബിസിനസ് സ്കൂളിൽ കൊച്ചി മെട്രോ റെയിൽ എം.ഡി. ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. 8-11 പ്രായക്കാരിൽ മുഹമ്മദ് എഹാൻ, നവീദ് നവാസ്, നീരജ് കാർത്തിക് എന്നിവരും 12-17 വിഭാഗത്തിൽ അങ്കിത് പുതുക്കുടി, ഗൗരി പാർവതി സജിത്ത്, ഉദ്ദവ് കൃഷ്ണ എന്നിവരും 18 മുകളിലുള്ളവരിൽ ജി. ദിവ്യദർശിനി, ജി.എൻ.ഹേമമാലിനി, ഡി. രേണുക ഭരത് എന്നിവരും വിജയികളായി. ശ്രീകുമാർ പൈ, എൻ.സി. മണി, ബാലചന്ദ്രൻ ദാസ്, മഞ്ജു കെ. മനോഹർ തുടങ്ങിയവർ നേതൃത്വം നൽകി.