പൗരാവലിയുടെ അനുശോചനം

Wednesday 24 September 2025 12:46 AM IST
ടി.ബാലൻ്റെ നിര്യാണത്തിൽ പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു സംസാരിക്കുന്നു

മുക്കം: റിട്ട. അദ്ധ്യാപകനും മുൻ മുക്കം പഞ്ചായത്തംഗവുമായ അഗസ്ത്യൻമുഴി കേനശ്ശേരി ടി.ബാലന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. അഗസ്ത്യൻമുഴി അങ്ങാടിയിൽ ചേർന്ന അനുശോചന യോഗത്തിൽ നഗരസഭ കൗൺസിലർ പി. ജോഷില അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ പി ടി ബാബു, കൗൺസിലർ വേണു കല്ലുരുട്ടി, കൊറ്റങ്ങൽ സുരേഷ് ബാബു, കെ ടി ബിനു,കെ .ടി ശ്രീധരൻ, എ .എം അബൂബക്കർ, സിഗിനി ദേവരാജൻ, ടി ഗീത, എ .എം ജമീല, ജിജി ജയരാജ്, കെ.മോഹനൻ , സി .ടി ജയപ്രകാശ് ,പി ഗിരീഷ് കുമാർ, സി ടി നളേശൻ, കെ വിജയൻ, യു .പി നാസർ, കരണങ്ങാട്ടു ഭാസ്കരൻ, സുബ്രഹ്മണ്യൻ, ടി.പ്രകാശൻ, ബിജു പാറക്കൽ എന്നിവർ പ്രസംഗിച്ചു.