യോഗി ആദിത്യനാഥ് പിണറായിക്ക് പറ്റിയ കൂട്ട്: വി.ഡി. സതീശൻ
Wednesday 24 September 2025 12:05 AM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയോട് കാട്ടുന്നത് കപട ഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. പണ്ട് ശബരിമലയിൽ ചെയ്തതിന്റെ പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുകയാണദ്ദേഹം. ബി.ജെ.പിയുമായി കേരളത്തിലെ സി.പി.എമ്മിനുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയ്യപ്പ സംഗമത്തിനുള്ള യോഗി ആദിത്യനാഥിന്റെ സന്ദേശം. യോഗിയാണ് പിണറായി വിജയന് പറ്റിയ കൂട്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആ ലൈനാണ്.