അഞ്ചലിൽ ഐ.ഡി.എ ജില്ലാതല പരിശീലനം

Wednesday 24 September 2025 12:08 AM IST
ഡെന്റർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ബോധവത്കരണ ക്ലാസ് ഡോ.സ്നേഹ നയിക്കുന്നു

അഞ്ചൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കൊട്ടാരക്കര, ആറ്റിങ്ങൽ ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ വായിലുണ്ടാകുന്ന വിവിധ മുഴകളെക്കുറിച്ചും അവ നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചലിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജൻ ഡോ.സ്നേഹ സക്കറിയയാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഡോ.സോണി അരവിന്ദ്, ഡോ.ആര്യ ശ്രീ, സുനിത, ബിന്ദു, പൂജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.