സി.പി.ഐ ജനറൽ സെക്രട്ടറി തുടരുമോ ഡി. രാജ സ്വന്തം തമിഴ്നാടും രാജയ്‌ക്കൊപ്പമല്ല

Wednesday 24 September 2025 12:10 AM IST

ചണ്ഡിഗഡ്: ഇന്ത്യൻ കമ്മ്യൂണി​സ്റ്റ് പാർട്ടിയുടെ ശതാബ്‌ദി വർഷത്തിൽ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസ് നിലവിലെ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് ഇളവു നൽകി തുടരാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ശക്തികേന്ദ്രമായ കേരള ഘടകം വാദിക്കുന്നുണ്ട്.സ്വന്തം സംസ്ഥാനമായ തമിഴ്നാടും രാജയ്‌ക്കൊപ്പമല്ല. ഇതാണ് രാജയ്‌ക്ക് മുന്നിലുള്ള കടമ്പ. എന്നാൽ,​ ബിഹാർ അടക്കം ഉത്തരേന്ത്യൻ ഘടകങ്ങൾ രാജയ്‌ക്കൊപ്പമാണ്.

ഇന്നു രാത്രി ചേരുന്ന നിലവിലെ ദേശീയ കൗൺസിൽ പുതിയ ജനറൽ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചേക്കും.ഇന്നലെ നടന്ന പ്രതിനിധി ചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു.

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചേർന്ന ദേശീയ സെക്രട്ടേറിയറ്റിൽ ഡി.രാജയ്‌ക്ക് ഇളവു നൽകണമെന്നതായിരുന്നു ധാരണ. എന്നാൽ,​ ചണ്ഡിഗഡിലെ പാർട്ടി കോൺഗ്രസിലേക്ക് ചർച്ച എത്തിയപ്പോൾ 75 വയസ് പ്രായ പരിധി ചൂണ്ടിക്കാട്ടി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ രാജ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പാർട്ടിക്ക് സ്വാധീനമുള്ള ബിഹാർ ഘടകം രാജയ്‌ക്ക് ഇളവു നൽകി നിലനിറുത്തണമെന്ന് വാദിക്കുന്നു. 80കാരനായ രാം നരേഷ് പാണ്ഡ സെക്രട്ടറിയായ ബിഹാർ ഘടകത്തിൽ ഭൂരിപക്ഷവും പ്രായ പരിധി കഴിഞ്ഞവരാണ്. യു.പി അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും രാജയ്‌ക്കൊപ്പമാണ്. കേരളത്തിൽ ഔദ്യോഗിക പക്ഷത്തിന് വിരുദ്ധമായി രാജയെ പിന്തുണയ്‌ക്കുന്ന ചെറിയ ഒരു വിഭാഗമുണ്ട്. രാജ മാറിയാൽ പരിഗണിക്കേണ്ട നേതാക്കളിൽ മുൻപന്തിയിലുള്ള ദേശീയ സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗറിന് പിന്തുണ നൽകുന്നവർ കുറവായതും രാജയ്‌ക്ക് നേട്ടമാകും.

25-ാം പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്ന് ചർച്ചകൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. ഉന്നത കമ്മിറ്റികളിൽ 75 വയസ് പ്രായ പരിധി പാലിക്കുമോ എന്ന ചോദ്യത്തിന് ഭരണഘടനയും മാർഗരേഖകളും പാലിച്ചാകും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന് മറുപടി നൽകി.

ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി കോൺഗ്രസിന് അധികാരമുണ്ട്. ചർച്ചകളിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു.

ജി.​എ​സ്.​ടി​ ​പ​രി​ഷ്‌​കാ​രം ത​ട്ടി​പ്പെ​ന്ന് ​സി.​പി.ഐ

ച​ണ്ഡി​ഗ​ഡ്:​ ​ജി.​എ​സ്.​ടി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പി​ഴ​വു​ക​ൾ​ ​മ​റ​യ്‌​ക്കാ​നു​ള്ള​ ​ത​ട്ടി​പ്പാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ര​ണ്ടാം​ ​ത​ല​മു​റ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ന്ന് ​ച​ണ്ഡി​ഗ​ഡി​ൽ​ ​ന​ട​ക്കു​ന്ന​ 25​-ാം​ ​സി.​പി.​ഐ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്.​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ​ ​പ്ര​യോ​ജ​നം​ ​ഒ​രി​ക്ക​ലും​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ഉ​പ​ഭോ​ക്ത​ൾ​ക്ക് ​ല​ഭി​ക്കി​ല്ലെ​ന്നും​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യം​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​ജി.​എ​സ്.​ടി​ ​വ​രു​മാ​ന​ത്തി​ൽ​ ​പ​കു​തി​യും​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്നാ​ണ്.​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​പി.​ ​സ​ന്തോ​ഷ്‌​കു​മാ​റാ​ണ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​വ​യ​നാ​ട് ​അ​ട​ക്കം​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ധ​വ​ള​ ​പ​ത്ര​മി​റ​ക്കു​ക,​ ​രാ​ജ്യ​ത്ത് ​സ​മ​ഗ്ര​ ​ആ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​ ​ന​ട​പ്പാ​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​ ​പ്ര​മേ​യ​ങ്ങ​ളും​ ​അ​വ​ത​രി​പ്പി​ച്ചു.

37​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളു​ടെ​ ​ആ​ശംസ

ച​ണ്ഡി​ഗ​ഡ്‌​:​ ​ചൈ​നീ​സ് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​അ​ട​ക്കം​ 37​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സം​ഘ​ട​ന​ക​ൾ​ ​ച​ണ്ഡി​ഗ​ഡ് ​സി.​പി.​ഐ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന് ​ആ​ശം​സ​ ​നേ​ർ​ന്നു.​ ​ഇ​ക്കു​റി​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളെ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന് ​ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.​ ​പാ​ർ​ട്ടി​ ​ശ​താ​ബ്‌​ദി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​വം​ബ​റി​ൽ​ ​വി​ജ​യ​വാ​ഡ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​സെ​ഷ​നി​ൽ​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളെ​ ​ക്ഷ​ണി​ക്കു​മെ​ന്ന് ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​പി.​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​എം​പി​ ​അ​റി​യി​ച്ചു.

ആ​സ്ട്രേ​ലി​യ,​ ​ബം​ഗ്ളാ​ദേ​ശ്,​ ​ബ്രി​ട്ട​ൻ,​ബ്ര​സീ​ൽ,​ ​ചി​ലി,​ ​ക്യൂ​ബ,​ ​സൈ​പ്ര​സ്,​ ​കാ​റ്റ​ലോ​ണി​യ,​ ​ചെ​ക്ക്,​ ​ഫ്രാ​ൻ​സ്,​ ​ജ​ർ​മ്മ​നി,​ ​ഗ്രീ​സ്,​ ​ഇ​റാ​ൻ,​ ​ഐ​ർ​ല​ൻ​ഡ്,​ ​ജ​പ്പാ​ൻ,​ ​കെ​നി​യ,​ ​കൊ​റി​യ,​ ​ലാ​വോ​സ്,​ ​നേ​പ്പാ​ൾ,​ ​പാ​കി​സ്ഥാ​ൻ,​ ​പാ​ല​സ്‌​തീ​ൻ,​ ​ഫി​ലി​പ്പെ​യി​ൻ​സ്,​ ​പോ​ർ​ച്ചു​ഗീ​സ്,​ ​റ​ഷ്യ,​ ​സ്‌​പെ​യി​ൻ,​ ​ശ്രീ​ല​ങ്ക,​ ​സി​റി​യ,​ ​സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്,​ ​ട​ർ​ക്കി,​ ​യു.​എ​സ്.​എ,​ ​യു​ക്രെ​യി​ൻ,​ ​വി​യ​റ്റ്‌​നാം,​ ​യൂ​ഗോ​സ്ളാ​വി​യ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ൾ​ ​ആ​ശം​സാ​ ​സ​ന്ദേ​ശ​മ​യ​ച്ചു.

സി.​പി.​ഐ​ ​നേ​താ​വ് ക​മ​ലാ​ ​സ​ദാ​ന​ന്ദ​ന് വാ​ഹ​നാ​പ​ക​ട​ത്തിൽ ഗു​രു​ത​ര​ ​പ​രി​ക്ക്

ച​ണ്ഡി​ഗ​ഡ്:​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​ന് ​ച​ണ്ഡി​ഗ​ഡി​ലു​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​ ​പ​രി​ക്ക്.​ ​വി​ദ​ഗ്‌​ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​നെ​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​ട്ര​സ്റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ച​ണ്ഡി​ഗ​ഡി​ൽ​ ​സി.​പി.​ഐ​ 25​-ാം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​ൻ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ഖ്യ​ ​വേ​ദി​യാ​യ​ ​കി​സാ​ൻ​ഭ​വ​ന് ​മു​ന്നി​ലു​ള്ള​ ​റോ​ഡ് ​മു​റി​ച്ചു​ ​ക​ട​ക്കു​മ്പോ​ൾ​ ​ഇ​രു​ ​ച​ക്ര​വാ​ഹ​നം​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​തൊ​ട്ട​ടു​ത്ത​ ​ച​ണ്ഡി​ഗ​ഡ് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​സ്‌​കാ​നിം​ഗി​ൽ​ ​തോ​ളെ​ല്ലി​നും​ ​ന​ടു​വി​നും​ ​കാ​ര്യ​മാ​യ​ ​ക്ഷ​ത​മു​ണ്ടാ​യ​താ​യി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്നാ​ണ് ​നാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്. എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​എം.​ ​ദി​ന​ക​ര​നും​ ​പ​ത്‌​നി​ക്കു​മൊ​പ്പം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചി​നു​ള്ള​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​പോ​കാ​ൻ​ ​ച​ണ്ഡി​ഗ​ഡ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​ന് ​ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി.​ ​തു​ട​ർ​ന്ന് ​മ​റ്റൊ​രു​ ​വി​മാ​ന​ത്തി​ലാ​ണ് ​യാ​ത്ര​ ​തു​ട​ർ​ന്ന​ത്.