കേരളസർവകലാശാല
Wednesday 24 September 2025 12:27 AM IST
പരീക്ഷാഫീസ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്ന്,നാല് സെമസ്റ്റർ എം.എ/എം.എസ്‍.സി/എം.കോം(റെഗുലർ -2023 അഡ്മിഷൻ,സപ്ലിമെന്ററി -2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് -2017-20 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തംബർ 29വരെയും 150/രൂപ പിഴയോടെ ഒക്ടോബർ 4വരെയും 400/രൂപ പിഴയോടെ ഒക്ടോബർ 7വരെയും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വെബ്സൈറ്റ്:(www.keralauniversity.ac.in).
പരീക്ഷാഫലം
കേരളസർവകലാശാല 2025 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍.സി ബയോകെമിസ്ട്രി സപ്ലിമെന്ററി (2022-24 & 2023-25) സി.എസ്.എസ്.പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ SLCM പ്രൊഫൈൽ പരിശോധിക്കാവുന്നതാണ്. കേരളസർവകലാശാല 2025 ജൂണിൽ നടത്തിയ എം.എസ്‍.സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് (2023-25) സി.എസ്.എസ്.പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.