എം.ജി സർവകലാശാല

Wednesday 24 September 2025 1:28 AM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 30വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി ഇലക്ട്രാണിക്‌സ് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഫെബ്രുവരി 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആറുവരെ അപേക്ഷിക്കാം.