പി.എസ്.സി

Wednesday 24 September 2025 12:38 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/എജീസ് ഓഫീസ്/സ്റ്റേറ്റ് ഓഡിറ്റ് തുടങ്ങിയ വകുപ്പുകളിലേക്ക് അസിസ്റ്റന്റ്/ഓഡിറ്റർ (കാറ്റഗറി നമ്പർ 576/2024, 577/2024) തസ്തികയിലേക്ക് 27 ന് നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് തൃശൂർ, പാലസ് റോഡ്, ഗവ.മോഡൽ എച്ച്.എസ്. ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 2031636 മുതൽ 2031855 വരെയുള്ളവർ തൃശൂർ, സെക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്., സെന്റർ-2 ൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.

ഉത്തരസൂചിക- പരാതികൾ പ്രൊഫൈലിലൂടെ സമർപ്പിക്കണം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒ.എം.ആർ./ഓൺലൈൻ പരീക്ഷകൾക്കുശേഷം അവയുടെതാത്കാലിക ഉത്തരസൂചിക ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലൂടെയും പി.എസ്.സി.യുടെഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ റിക്വസ്റ്റ് മൊഡ്യൂളിൽ complaints regarding answer key എന്ന ലിങ്കിൽ നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് താത്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാം.

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 747/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29 രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.