വാക്ക് ഇൻ ഇന്റർവ്യു

Wednesday 24 September 2025 12:40 AM IST
വാക്ക് ഇൻ ഇന്റർവ്യു

കൊല്ലം: കൊല്ലം മെഡിക്കൽ കോളജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രായപരിധി 40 വയസ്. മാസവേതനം 73,500 രൂപ. ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാർട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റും, അസൽ സർട്ടിഫിക്കറ്റുകളും), പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം 27ന് രാവിലെ 11 മുതൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0474 2572572, 2572579,