ലഹരി വിരുദ്ധ ക്ലാസ്

Wednesday 24 September 2025 12:40 AM IST
ലഹരിവിരുദ്ധക്ലാസ്സ്

പരവൂർ: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 'സ്റ്റോപ്പ് ഡ്രഗ്' എന്ന വിഷയത്തിൽ ലഹരിവിരുദ്ധ ക്ലാസ് നടത്തി. ഡ്രഗ് അബ്യുസ് പ്രിവൻഷൻ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി പി.എം.ജെ.എഫ് ലയൺ ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എക്സ്ക്സൈസ് റേഞ്ച് ഓഫീസ് സിവിൽ എക്സ്‌സൈസ് ഓഫീസർ മുഹമ്മദ് സഫർ ക്ലാസെടുത്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ എസ്.മുരളീധരൻ, ലയൺസ് ക്ലബ് ട്രഷറർ ലയൺ എസ്.ഗിരിലാൽ, ചിറയിൻകീഴ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ജി.ചന്ദ്രബാബു, അംഗങ്ങളായ ലയൺ പുരുഷോത്തമൻ, ലയൺ കുമാർലാൽ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പി.ശ്രീകല സ്വാഗതവും വീണ നന്ദിയും അറിയിച്ചു.