6000 ടോയ്ലെറ്റ് നിർമ്മിക്കും
Wednesday 24 September 2025 12:43 AM IST
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 6000 നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി ടോയ്ലെറ്റ് നിർമ്മിച്ച് നൽകും. അമലഭാരതം പദ്ധതിയുടെ ഭാഗമായാണ് സംരംഭം. ഇന്ത്യയിലുടനീളം വെളിയിട വിസർജ്ജന വിമുക്ത ഗ്രാമങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യം. മഠത്തിന്റെ അമൃത സെർവിലൂടെ ഇതിനോടകം രാജ്യത്തെ നിരവധി ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ടോയ്ലെറ്റുകൾ നിർമ്മിച്ചു നൽകി. സ്ത്രീകളുടെ വ്യക്തിപരമായ ശാക്തീകരണവും സുരക്ഷയും ഒരുപോലെ ലക്ഷ്യമിട്ട് അവർക്ക് കെട്ടിട നിർമ്മാണത്തിൽ ആവശ്യമായ നൈപുണ്യ പരിശീലനവും മഠം നൽകിവരുന്നു.