വിട, ഡിക്കി ബേർഡ്
ലണ്ടൻ: ഇതിഹാസ ക്രിക്കറ്റ് അമ്പയർ ഡിക്കി ബേർഡ് അന്തരിച്ചു. 92 വയസായിരുന്നു. ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. യോർക്ക്‌ഷെയർ ക്രിക്കറ്റ് ക്ലബാണ് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്. 93 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ കലിച്ചിട്ടുള്ള ഡിക്കി ബേർഡിന് പരിക്കിനെ തുടർന്ന് കളിക്കാരനായുള്ല കരിയർ നേരത്തേ അവസാനിപ്പിക്കേണ്ടി വന്നു, തുടർന്ന് അംപയറിംഗിലേക്ക് ചുവടുമാറ്റിയ അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അംപയറായി മാറുകയായിരുന്നു. 1973 മുതൽ 96 വരെ നീണ്ട് നിന്ന അമ്പയറിംഗ് കരിയറിൽ അദ്ദേഹം 66 ടെസ്‌റ്റുകളും 76 ഏകദിനങ്ങളും നിയന്ത്രിച്ചു. മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിലും അംപയറായി. 1996 ൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റായിരുന്നു വിടവാങ്ങൽ മത്സരം.താരമായും പ്രസിഡന്റയും യോർക്ക് ഷെയർ ക്ലബിന്റെ അവിഭാജ്യ ഘടകമായ ഡിക്കി ബേർഡിനെ രാഷ്‌ട്രത്തിന്റെ നിധിയെന്നാണ് ക്ലബ് അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹം പ്രസിഡന്റായിരുന്ന സമയത്ത് യോർക്ക് ഷെയർ രണ്ട് തവണ കൗണ്ടി ചാമ്പ്യൻമാരായി. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു. കല്യാണവും കുടുംബവും തന്റെ ജീവിതത്തിലെ വലിയൊരു ശൂന്യതയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. 1997ൽ പ്രസീദ്ധീകരിച്ച ഡിക്കി ബേർഡിന്രെ ആത്മകഥ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു.
കപിലിന്റെ ചെകുത്താൻമാർ ലോകചാമ്പ്യൻമാരായ ഫൈനലിലെ അമ്പയർ
സമയനിഷ്‌ഠ കൊണ്ടും എൽ.ബി.ഡബ്ല്യു ഉൾപ്പെടെയുള്ല തീരുമാനങ്ങൾ കൊണ്ടും ക്രിക്കറ്റ് ലോകം എന്നും ആദരവോടെ ഓർക്കുന്ന അമ്പയറാണ് ഡിക്കി ബേർഡ്. 1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനൽ മത്സരം നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഡിക്കി ബേർഡിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ടെസ്റ്റിൽ അരങ്ങേറിയത്. വിടവാങ്ങൽ ടെസ്റ്റിൽ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങളൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. അദ്ദേഹത്തിന്റെ സമയനിഷ്ഠ ലോക പ്രശസ്തമായിരുന്നു. 1970 മുതൽ കൗണ്ടി മത്സരങ്ങൾ നിയന്ത്രിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ അംപയറിംഗ് കരിയറിലെ രണ്ടാം മത്സരം ഓവലിൽ യോർക്ക്‌ഷെയറും സറെയും തമ്മിലുള്ളതായിരുന്നു. 11 മണിക്ക് തുടങ്ങേണ്ട കളിയ്ക്കായി രാവിലെ 6 മണിക്ക് തന്നെ ഓവലിൽ എത്തിയ അദ്ദേഹം സ്റ്റേഡിയം പൂട്ടിക്കിന്നതിനാൽ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസുകാരൻ തടയുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.
എൽബിഡബ്ല്യു അപ്പീലുകൾക്ക് ഔട്ട് അനുവദിക്കാൻ അദ്ദേഹം പലപ്പോഴും വിസമ്മതിച്ചിരുന്നു. എൽബിക്ക് ഔട്ടുകൾ അനുവദിക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ വിമർശകനുമായിരുന്നു അദ്ദേഹം.എൽബി ഡബ്ല്യു അപ്പീലുകളിൽ തീരുമാനം എടുക്കാൻ ഏറ്റവും അനുയോജ്യൻ ഓൺഫീൽഡ് അമ്പയർ ആണെന്നായിരുന്നുഅദ്ദേഹത്തിന്റഎ പക്ഷം.കാരണം പിച്ചിന്റെ അവസ്ഥ, പന്ത് എത്രത്തോളം സ്വിംഗ് ചെയ്‌തു ബൗൺസ് ചെയ്തു എന്നെല്ലാം ഓൺഫീൽഡ് അമ്പയർക്കെ സാധിക്കൂവെന്നാണ ്അദ്ദേഹം പറഞ്ഞത്. എന്നാൽ തന്റഎ വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മൈക്ക് അതർട്ടണെതിരെ ആദ്യ ഓവറിൽ ഉയർന്ന എൽബി അപ്പീലിൽ അദ്ദേഹം ഔട്ട് അനുവദിക്കുകയും ചെയ്തു.
1980ൽ ഒരു മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അലൻ ലാമ്പ് കൈയിൽ കരുതിയ ഒരു വാക്കി ടോക്കി കളിനിയന്ത്രിച്ച ഡിക്കി ബേർഡിന് സൂക്ഷിക്കാൻ നൽകി. കുറച്ച് കഴിഞ്ഞ് ആ വാക്കി ടോക്കിയിൽ ബെൽ മുഴങ്ങി. ഡ്രസിംഗ് റൂമിൽ നിന്ന് ഇയാൻ ബോതം ടീമിനുള്ള നിർദ്ദേശം കൈമാറാൻ ആവശ്യപ്പെട്ട് വിളിച്ചതായിരുന്നു അത്. തന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവമായാണ് ഡിക്കി ബേർഡ് ഇതിനെ വിശേഷിപ്പിച്ചത്.
2021 ജൂൺ വരെ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയർ എന്ന റെക്കാഡ് ഡിക്കി ബേർഡിന്റെ പേരിലായിരുന്നു (ഇംഗ്ലണ്ടിൽ 54 ടെസറ്റ്),. ലോർഡ്സിൽ ഏറ്രവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയറും ഡിക്കി ബേർഡാണ് (15 ടെസ്റ്റ്).
1933 ഏപ്രിൽ 19ന് ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിലെ ബാൺസ്ലിയിലായിരുന്നു ഡിക്കി ബേർഡിന്റെ ജനനം. കൽക്കരി തൊഴിലാളിയുടെ മകനായിരുന്ന ആദ്ദേഹം ഖനിയിലും ജോലി ചെയ്തിട്ടുണ്ട്. ഫുട്ബോളായിരുന്നു ഇഷ്‌ടമെങ്കിലും കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ക്രിക്കറ്റിലേക്ക് വഴിമാറി നടക്കുകയായിരുന്നു ഡിക്കി ബേർഡ്. തുടക്ക കാലത്ത് അദ്ദേഹം പത്രപ്രവർത്തകനായും ചാറ്റ് ഷോ അവതാരകനായും ജോലി ചെയ്‌തിട്ടുണ്ട്.
ഇതും കൂടി
സമയനിഷ്ഠ കൊണ്ടും എൽ.ബി.ഡബ്ല്യു ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കൊണ്ടും ക്രിക്കറ്റ് ലോകം എന്നും ആദരവോടെ ഓർക്കുന്ന അമ്പയറാണ് ഡിക്കി ബേർഡ്. അദ്ദേഹം ഔട്ട് വിളിക്കുന്ന രീതി വളരെ പ്രശസ്‌തമാണ്.
1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനൽ മത്സരം നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഡിക്കി ബേർഡിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ടെസ്റ്റിൽ അരങ്ങേറിയത്. വിടവാങ്ങൽ ടെസ്റ്റിൽ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. അദ്ദേഹത്തിന്റെ സമയനിഷ്ഠ ലോക പ്രശസ്തമായിരുന്നു. 1970 മുതൽ കൗണ്ടി മത്സരങ്ങൾ നിയന്ത്രിച്ചു തുടങ്ങി. ഡിക്കി ബേർഡിന്റെ അംപയറിംഗ് കരിയറിലെ രണ്ടാം മത്സരം ഓവലിൽ യോർക്ക്‌ഷെയറും സറെയും തമ്മിലുള്ളതായിരുന്നു. 11 മണിക്ക് തുടങ്ങേണ്ട കളിയ്ക്കായി രാവിലെ 6 മണിക്ക് തന്നെ ഓവലിൽ എത്തിയ അദ്ദേഹം സ്റ്റേഡിയം പൂട്ടിക്കിടന്നതിനാൽ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസുകാരൻ തടയുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.
1973ൽ ലോഡ്‌സിൽ ഇംഗ്ലണ്ട് - വെസ്‌റ്റിൻഡീസ് ടെസ്റ്റിന്റെ മൂന്നാം ദിനം ബോംബ് ഭീഷണിയുണ്ടായി. എല്ലാവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അറിയിപ്പുണ്ടായെങ്കിലും ബേർഡ് പിച്ചിന്റെ നടുപ്പ് ഇരിപ്പുറപ്പിച്ചു. തുടർന്ന് കാണികളും അദ്ദേഹത്തിന്റെ ചുറ്റും കൂടുകയുണ്ടായി. എൽബിഡബ്ല്യു അപ്പീലുകൾക്ക് ഔട്ട് അനുവദിക്കാൻ അദ്ദേഹം പലപ്പോഴും വിസമ്മതിച്ചിരുന്നു. എൽബിക്ക് ഔട്ടുകൾ അനുവദിക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ വിമർശകനുമായിരുന്നു.എൽബി ഡബ്ല്യു അപ്പീലുകളിൽ തീരുമാനം എടുക്കാൻ ഏറ്റവും അനുയോജ്യൻ ഓൺഫീൽഡ് അമ്പയർ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.കാരണം പിച്ചിന്റെ അവസ്ഥ, പന്ത് എത്രത്തോളം സ്വിംഗ് ചെയ്‌തു, ബൗൺസ് ചെയ്തു എന്നെല്ലാം ഓൺഫീൽഡ് അമ്പയർക്കെ മനസിലാക്കാൻ സാധിക്കൂവെന്നാണ ്അദ്ദേഹം പറഞ്ഞത്. 1980ൽ ഒരു മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അലൻ ലാമ്പ് കൈയിൽ കരുതിയ ഒരു വാക്കി ടോക്കി കളിനിയന്ത്രിച്ച ഡിക്കി ബേർഡിന് സൂക്ഷിക്കാൻ നൽകി. കുറച്ച് കഴിഞ്ഞ് ആ വാക്കി ടോക്കിയിൽ ബെൽ മുഴങ്ങി. ഡ്രസിംഗ് റൂമിൽ നിന്ന് ഇയാൻ ബോതം ടീമിനുള്ള നിർദ്ദേശം കൈമാറാൻആവശ്യപ്പെട്ട് വിളിച്ചതായിരുന്നു അത്. തന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവമായാണ് ഡിക്കി ബേർഡ് ഇതിനെ വിശേഷിപ്പിച്ചത്. 2021 ജൂൺ വരെ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയർ എന്ന റെക്കാഡ് ഡിക്കി ബേർഡിന്റെ പേരിലായിരുന്നു (ഇംഗ്ലണ്ടിൽ 54 ടെസറ്റ്). ലോർഡ്സിൽ ഏറ്രവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയറും ഡിക്കി ബേർഡാണ് (15 ടെസ്റ്റ്). 1933 ഏപ്രിൽ 19ന് ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിലെ ബാൺസ്ലിയിലായിരുന്നു ഡിക്കി ബേർഡിന്റെ ജനനം. കൽക്കരി തൊഴിലാളിയുടെ മകനായിരുന്ന ആദ്ദേഹം ഖനിയിലും ജോലി ചെയ്തിട്ടുണ്ട്. ഫുട്ബോളായിരുന്നു ഇഷ്‌ടമെങ്കിലും കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ക്രിക്കറ്റിലേക്ക് വഴിമാറി . പത്രപ്രവർത്തകനായും ചാറ്റ് ഷോ അവതാരകനായും ജോലി ചെയ്തിട്ടുണ്ട്.