ബി.ഐ.എസ് വിദ്യാർത്ഥി ചാപ്റ്റർ

Wednesday 24 September 2025 7:48 PM IST

കാക്കനാട്:ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡും രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് മൂന്ന് ബി.ഐ.എസ്. വിദ്യാർത്ഥി ചാപ്റ്ററുകളും ബി. ഐ.എസ്.കോർണറും (മാനക് സോൺ) സയന്റിസ്റ്റ്-ജി ആൻഡ് ബി.ഐ.എസ്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്ന ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ജോസ് കുരീടത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജയ്സൺ പോൾ മുല്ലേരിക്കൽ,ബി.ഐ.എസ് കേരള - ലക്ഷദ്വീപ് മേധാവി നരേന്ദർ റെഡ്ഡി ബീസു, ഡോക്ടർ ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.