നവരാത്രി മഹോത്സവം: 30 ന്അവധി വേണം

Wednesday 24 September 2025 8:12 PM IST

ആലുവ: പുസ്തകം പൂജയ്ക്കുവയ്ക്കുന്നതു മൂലം പഠനം സാദ്ധ്യമല്ലാത്തതിനാൽ 30ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് തന്ത്ര വിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും സെക്രട്ടറി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദും സർക്കാറിനോട് ആവശ്യപ്പെട്ടു. ആശ്വിനമാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ ആരംഭിക്കുന്ന നവരാത്രി മഹോത്സവത്തിൽ സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന 29ന് വൈകിട്ട് പുസ്തകങ്ങൾ പൂജയ്ക്കുവച്ച് 30ന് ദുർഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമിയും കഴിഞ്ഞ് രണ്ടാം തിയതി വിജയദശമി നാളിലാണ് പൂജയെടുപ്പ് നടക്കുന്നത്. പുസ്തകപൂജ ആരംഭിച്ചാൽ, ഹിന്ദുമത വിശ്വാസപ്രകാരം വിദ്യാർത്ഥികൾക്ക് പഠനം നിഷിദ്ധമാണെന്നും ഇരുവരും പറഞ്ഞു.