ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Thursday 25 September 2025 12:02 AM IST
ഫറോക്ക് : ഫറോക്ക് പാലം നവീകരണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്നത്ത് ഷൈമ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് എം.വിജിത്ത്, നാരങ്ങയിൽ ശശിധരൻ, ഷിനു പിണ്ണാണത്ത്, വി. മോഹനൻ, രാജേഷ് പൊന്നാട്ടിൽ, കെ. പി വേലായുധൻ, സൂരജ്, സാബുലാൽ, അഖിൽ പ്രസാദ്, ഷിംജിഷ് പാറപ്പുറം, ഗിരീഷ് പി മേലേടത്ത്, സബീഷ് ലാൽ, ശ്രീധർമ്മൻ എന്നിവർ നേതൃത്വം നൽകി.