ഈ ജില്ലകളിലെ ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം; നാളെ ഈ മാറ്റം പ്രാബല്യത്തില്‍
കൊല്ലം: ട്രെയിന്‍ യാത്രക്കാര്‍ക്ക് നിര്‍ണായകമായ അറിയിപ്പുമായി റെയില്‍വേ. നാളെ, (സെപ്റ്റംബര്‍ 25, വ്യാഴാഴ്ച) ട്രെയിന്‍ യാത്രയില്‍ വരുത്തിയിട്ടുള്ള മാറ്റമാണ് അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് മെമു ട്രെയിനുകളുടെ കോച്ചുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ ഈ സാഹചര്യത്തില്‍ അനിവാര്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അറിയിപ്പില്‍ റെയില്‍വേ ആവശ്യപ്പെട്ടു. 16 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ സെപ്റ്റംബര്‍ 25ന് 12 കോച്ചുകളുമായിട്ടാകും സര്‍വീസ് നടത്തുക.
സ്ഥിരം 16 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അറ്റകുറ്റപ്പണിയും മെയിന്റെയ്‌നന്‍സും നടക്കുന്നതിനാലാണ് താത്കാലികമായ ഈ മാറ്റമെന്നും റെയില്‍വേ അറിയിച്ചു.
മാറ്റം ഈ ട്രെയിനുകളില്‍:പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 5.50ന് എത്തിച്ചേരുന്ന കൊല്ലം ജംഗ്ഷന്‍ - ആലപ്പുഴ മെമു (66312), രാവിലെ 7.25ന് പുറപ്പെട്ട് 9.00 മണിക്ക് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരുന്ന ആലപ്പുഴ - എറണാകുളം ജംഗ്ഷന്‍ മെമു (66314), വൈകുന്നേരം 5.40ന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് എത്തിച്ചേരുന്ന എറണാകുളം ജംഗ്ഷന്‍ - ഷൊര്‍ണൂര്‍ ജംഗ്ഷന്‍ മെമു (66320) എന്നീ ട്രെയിനുകളിലാണ് മാറ്റം എന്നും ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.