വയോജന വിശ്രമ കേന്ദ്രം ഒരുങ്ങി

Thursday 25 September 2025 12:02 AM IST
കുന്ദമംഗലം ആനപ്പാറ ഫാമിലി ഹെൽത്ത് സെൻററിൽ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി ഒരുക്കിയ 'ആലിലക്കാറ്റ്' വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. പിടിഎ റഹീം എംഎൽഎ നിർവഹിക്കുന്നു

കുന്ദമംഗലം: ആനപ്പാറ ഫാമിലി ഹെൽത്ത് സെന്ററിൽ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വിനോദത്തിനുമായി 'ആലിലക്കാറ്റ്' എന്ന പേരിൽ വിശ്രമ കേന്ദ്രം ഒരുങ്ങി. ആശുപത്രി കോമ്പൗണ്ടിലെ ആൽമരത്തിനു കീഴെയാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ആശുപത്രിയിലെത്തുന്ന വയോജനങ്ങൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാനുള്ള ഒരിടമാണ് ആലിലക്കാറ്റ്. പാർക്കിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ വി.അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു.ചന്ദ്രൻ തിരുവലത്ത്, പ്രീതി യൂസി, ഷബ്ന റഷീദ്, കെ .കെ .സി നൗഷാദ് , നജീബ്പാലക്കൽ, ഷൈജ വളപ്പിൽ, സി എം ബൈജു എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സ്വാഗതം പറഞ്ഞു.