ക്വിസ് മത്സരം സംഘടിപ്പിച്ചു

Thursday 25 September 2025 12:02 AM IST
ക്വിസ് മത്സരം

കുന്ദമംഗലം : എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. ചേളന്നൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജു അദ്ധ്യക്ഷത വഹിച്ചു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ.പി.ഫരിഹരസ്നി, കെ. പി.അബ്ദുൾ ഹാഫിസ് എന്നിവർ ഒന്നാം സ്ഥാനം നേടി. പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അമേയ ബിനേഷ്,അജ്‌വ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനം നേടി. വാർഡ് മെമ്പർ സോഷ്മ സുർജിത്ത്, സ്കൂൾ പ്രിൻസിപ്പൽ എം സിറാജുദീൻ, പ്രധാനാദ്ധ്യാപകൻ ഷാജു.പി.കൃഷ്ണൻ, ഷെറീന, രഞ്ജിത്, എം.അബ്ദുൽ അലി എന്നിവർ പ്രസംഗിച്ചു. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് സ്വാഗതവും വിമുക്തി ജില്ല കോ ഓർഡിനേറ്റർ ഡോ. ടി.വി.ജിനേഷ് നന്ദിയും പറഞ്ഞു.