സ്‌പോർട്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Thursday 25 September 2025 12:02 AM IST
കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച സ്‌പോർട്സ് ആയുർവേദ യൂണിറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ .കെ പ്രകാശിനി, വാർഡ് മെമ്പർ ലാലി രാജു, പഞ്ചായത്ത് അംഗം കെ. പി ദിലീപ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ .ഡി ജയ്സൺ, ചീഫ് മെഡിക്കൽ ഓഫീസർ വി .പി ഗീത, സ്‌പോർട്സ് മെഡിസിൻ മെഡിക്കൽ ഓഫീസർ കെ. ജി ഗീതു തുടങ്ങിയവർ പങ്കെടുത്തു.