ഐരാപുരം ശാഖയിൽ സമാധി ദിനാചരണം
Thursday 25 September 2025 1:26 AM IST
പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഐരാപുരം ശാഖയിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു. ഗുരു പൂജക്ക് ശേഷം ശാഖാ പ്രസിഡന്റ് വി.ബി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ. അനിലൻ, എം.ബി. രമേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എം. രാജേഷ്, സി.എസ്. ലൈജു, നളിനി മോഹൻ എന്നിവർ സംസാരിച്ചു. ഗുരുപൂജ, ഭജന എന്നിവയ്ക്ക് വനിതാ സംഘം പ്രസിഡന്റ് സുജ ഗോപാലൻ നേതൃത്വം നൽകി