വാർഷിക പൊതുയോഗം
Thursday 25 September 2025 12:50 AM IST
കോന്നി : എസ്.എൻ.ഡി.പി യോഗം വള്ളിയാനി പരപ്പനാൽ ശാഖയിലെ വാർഷിക പൊതുയോഗം ഞായറാഴ്ച 3ന് നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ. പ്രസന്നകുമാർ, പി.വി.രണേഷ് , മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി, സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും.