സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്രപ്പെട്ട മഴ
Thursday 25 September 2025 12:02 AM IST
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.