ദേശീയ ആയുർവേദ ദിനം

Thursday 25 September 2025 12:08 AM IST

കടമ്പനാട് : ഗ്രാമപഞ്ചായത്തിന്റെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ.എസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണ കുമാർ, ഡോ.ശൈഖ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണിയമ്മ മോഹൻ, മെമ്പർ പ്രസന്നകുമാർ, എച്ച്.എം.സി അംഗം രാജൻ എന്നിവർ സംസാരിച്ചു. മാനസികം പ്രൊജക്ട് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷൈക്കാ ഷാജഹാൻ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ആഹാര ക്രമീകരണങ്ങളും വ്യായാമങ്ങളും ഡോക്ടർ അനുപമ നിർദേശിച്ചു.