മെഷീനറി എക്‌സ്‌പോയിൽ 50 കോടിയുടെ ഓർഡറുകൾ
Thursday 25 September 2025 2:08 AM IST
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷീനറി എക്‌സ്‌പോയിൽ 50 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. 10.58 കോടി രൂപയുടെ നേരിട്ടു വില്പന നടന്നു. 13,968 അന്വേഷണങ്ങളുണ്ടായി. കാക്കനാട് ഇൻഫ്രാ പാർക്ക് ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 40,000ലേറെ പേർ പങ്കെടുത്തു. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് പ്രാതിനിധ്യമുണ്ടായി. എക്‌സിബിറ്റർമാർക്കും പങ്കാളികൾക്കുമുള്ള പുരസ്‌കാര വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കളക്ടർ ജി. പ്രിയങ്ക മുഖ്യ പ്രഭാഷണവും കെ.എസ്.എസ്.ഐ.എ എറണാകുളം ജില്ലാ പ്രസിഡന്റ് ടോം തോമസ് പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ. അദ്ധ്യക്ഷനായി.