മെഡിസെപ് ഒരു മാസത്തേക്ക് നീട്ടി

Thursday 25 September 2025 12:11 AM IST

തിരുവനന്തപുരം:സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ഒരു മാസത്തേക്ക് കൂടി നീട്ടി.ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.ഇതുപ്രകാരം ഓരോ ജീവനക്കാരനും 531രൂപ പ്രീമിയമായി അടയ്ക്കേണ്ടി വരും.ഒക്ടോബർ 31വരെയാണ് നീട്ടിയത്.

ഒക്ടോബർ ഒന്നു മുതൽ മെഡിസെപ് മൂന്നാം ഘട്ടം ആരംഭിക്കേണ്ടതായിരുന്നു.എന്നാൽ നടപടികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടായതിനെ തുടർന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നത്.മൂന്ന് വർഷത്തെ കാലാവധി ജൂൺ 30ന് തീർന്നതിനെ തുടർന്ന് സെപ്തംബർ 30 വരെ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.