മഹീന്ദ്രയിൽ വിലക്കുറവിന്റെ ഉത്സവം

Thursday 25 September 2025 2:12 AM IST

കൊച്ചി: നെക്സ്റ്റ് ജെൻ ജി.എസ്.ടി പരിഷ്‌കരണത്തിന്റെ പൂർണ ആനുകൂല്യങ്ങളും ഈ ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് കൈമാറാനൊരുങ്ങി മഹീന്ദ്ര. ജി.എസ്.ടി ഇളവിന് പുറമെ, പ്രത്യേക ഉത്സവകാല ഓഫറുകളും ചേർത്ത് വലിയ ഇളവുകളോടെ മഹീന്ദ്ര വാഹനങ്ങൾ സ്വന്തമാക്കാം. 2.56 ലക്ഷം വരെ ലാഭം നേടാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ഓഫറുകൾക്ക് പുറമെ, എല്ലാ മഹീന്ദ്ര വാഹനങ്ങൾക്കും 100ശതമാനം ഓൺ റോഡ് ഫണ്ടിംഗും ലഭ്യമാണ്.

ബോലെറോ നിയോക്ക് ജി.എസ്.ടി ഇളവ് ₹1.27 ലക്ഷം,​ ₹1.29 ലക്ഷം പ്രത്യേക ഉത്സവകാല ഓഫർ. ബോലെറോക്ക് ജി.എസ്.ടി ഇളവ് ₹1.14 ലക്ഷം ഒപ്പം, ₹1.07 ലക്ഷം പ്രത്യേക ഉത്സവകാല ഓഫർ. എക്‌സ് യു വി 700 ന് ₹1.43 ലക്ഷം വരെ ജി.എസ്.ടി ഇളവും ₹81,000 വരെ പ്രത്യേക ഉത്സവകാല ഓഫർ. ഥാർ റോക്‌സ്, ഥാർ എന്നീ മോഡലുകൾക്ക് യഥാക്രമം ₹1.33, ₹1.01എന്നിങ്ങനെ ജി.എസ്.ടി ഇളവ് മാത്രമാണുള്ളത്.