മാമ്പുഴയുടെ തീരങ്ങൾ സന്ദർശിച്ചു

Thursday 25 September 2025 12:02 AM IST
മാമ്പുഴ

കോഴിക്കോട്: കിലയും കെ ഡിസ്‌കും ചേർന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ പദ്ധതിയുടെ ഭാഗമായി എൻ.ഐ.ടി കാലിക്കറ്റ്, സി.ഡബ്ല്യു.ആർ.ഡി.എം, കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദ്ധർ മാമ്പുഴയുടെ തീരങ്ങൾ സന്ദർശിച്ചു. റിപ്പോർട്ട് ഒരാഴ്ചക്കകം ബ്ലോക്ക് പഞ്ചായത്തിന് സമർപ്പിക്കും. ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, എൻ.ഐ.ടി പ്രൊഫസർമാരായ ശ്രീകാന്ത്, എ .വി ശിഹാബുദ്ദീൻ, ടി .എസ് അനന്ത സിംഗ്, എം പ്രഭു, സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ഡോ. എസ് അഷിത, ഫൈസൽ, ഗവ. എൻജിനീയറിങ് കോളേജിലെ ടെന്നിസൺ കെ ജോസ്, വി അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.