ഓർമിക്കാൻ.

Thursday 25 September 2025 12:23 AM IST

1. പി.ജി.ഹോമിയോ/ആയുർവേദ പ്രവേശനം:- സംസ്ഥാനത്തെ പി.ജി.ഹോമിയോ/ആയുർവേദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി വെബ്‌സൈറ്റ്‌ മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി അതാത്‌ പ്രോസ്‌പെക്ടസിലെ ബന്ധപ്പെട്ട ക്ലോസ്‌ പ്രകാരം മെഡിക്കൽ ബോർഡ്‌ നടത്തേണ്ടതുണ്ട്‌. ഈ വർഷത്തെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള മെഡിക്കൽ ബോർഡ്‌ 29ന് രാവിലെ 10.30നു തിരുവനന്തപുരത്തുളള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയം ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർത്ഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in

2. സി.എ.ജനുവരി 2026 പരീക്ഷ:- ഐ.സി.എ.ഐ നടത്തുന്ന സി.എ ഫൗണ്ടേഷൻ,ഇന്റർമീഡിയറ്റ്,ഫൈനൽ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. നവംബർ 16മുതൽ അപേക്ഷിക്കാം. ജനുവരി 18മുതലാണ് പരീക്ഷ.