കേരള സർവകലാശാല

Thursday 25 September 2025 12:25 AM IST

പരീക്ഷ മാറ്റി

കേരളസർവകലാശാല 26ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്.കരിയർ റിലേ​റ്റഡ് ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾ 29ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാ​റ്റമില്ല.

ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ്, എം.എസ്‌സി അപ്ലൈഡ് സ്​റ്റാ​റ്റിസ്​റ്റിക്സ് ആൻഡ് ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.