സർവകലാശാല നിയമഭേദഗതി രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ
Thursday 25 September 2025 1:27 AM IST
തിരുവനന്തപുരം: സർവകലാശാലകളിലെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ബിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനെന്ന് ആക്ഷേപം.ഇത് സർവകലാശാലകളുടെ അക്കാഡമിക് പ്രവർത്തനങ്ങൾ തകിടം മറിക്കുമെന്നും നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.