പ്രവാസി കൂട്ടായ്മ
Thursday 25 September 2025 12:50 AM IST
കൊല്ലം: ഈസ്റ്റ് പ്രവാസി സേവ കൂട്ടായ്മയുടെ 17-ാമത് വാർഷികം ചാത്തിനാംകുളം ഹൗസ് ഒഫ് മാത്‍സിൽ ബാർ കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കൃഷ്‌ണേന്ദു, അഭിലാഷ് അശോകൻ, വടക്കേവിള അഷറഫ്, അഡ്വ. അജയകുമാർ, പിന്നണി ഗായകൻ ആർ.എഫ്.ക്രിസ്റ്റഫർ, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.മുഹമ്മദ് യാസീൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അനു.ആർ.നാഥ്, സി.എ.മുഹമ്മദ് ഷെരീഫ് എന്നിവരെ ആദരിച്ചു. ഹുമയൂൺ കബീർ സ്വാഗതം പറഞ്ഞു.