ചെണ്ടുമല്ലിത്തോട്ടം തുറന്നു
Thursday 25 September 2025 1:25 AM IST
വണ്ടൂർ : അംബേദ്കർ കോളേജിനു സമീപത്തുള്ള രണ്ടേക്കറിലെ ചെണ്ടുമല്ലി തോട്ടം കാഴ്ചക്കാർക്ക് തുറന്നു. വണ്ടൂർ സർവീസ് സഹകരണ ബാങ്കും കൃഷിഭവനും സംയുക്തമായാണ് ജൂലായ് ആദ്യവാരം ബാങ്ക് പാട്ടത്തിനെടുത്ത രണ്ടേക്കറിൽ കൃഷിയിറക്കിയത്. പ്രദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. വെള്ളയും മഞ്ഞയും ഗോൾഡും നിറത്തിലുള്ള ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. രണ്ട് ലക്ഷത്തോളം ചെലവിലാണ് പൂ കൃഷി. വാർഡ് മെമ്പർ സ്വാമിദാസൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പദ്ധതി വിശദീകരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി, ബി.ഡി.ഒ എ.ജെ. സന്തോഷ്, കൃഷി ഓഫീസർ ടി. ഉമ്മർകോയ , സലാം പുളിശ്ശേരി, ടി. ഉമ്മർ കുട്ടി തുടങ്ങിയവർ പങ്കെടുത്തു