സംഗീത വിരുന്ന്
Thursday 25 September 2025 1:26 AM IST
തിരൂർ : അനശ്വര സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ ജന്മശതാബ്ദി വർഷത്തിൽ സംഗീത വിരുന്നൊരുക്കി തിരൂർ ആർട്സ് സൊസൈറ്റി ( ടാസ് ) കലാകാരന്മാർ. പരിപാടി സേൽറ്റി തിരൂർ ഉദ്ഘാടനം ചെയ്തു. രമേഷ് ചെങ്ങനശ്ശേരി അദ്ധ്യക്ഷനായി.രമേഷ് ശ്രീധർ, അശോകൻ വയ്യാട്ട്, വി.വി.സത്യാനന്ദൻ, പി.ടി.ബദറുദ്ദീൻ, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ എം.ബി.എസിൻ്റെ ഗാനങ്ങൾ അരങ്ങേറി. കെ.പി.കൃഷ്ണകുമാർ, ഇ.കെ.സൈനുദ്ദീൻ, സൂരജ് ഭാസുര, അമീർ ബിൻസി, ഹാജറ, ഡോ.സലാം മുതുവാട്ടിൽ, അസൈനാർ ഷീബ, എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി വി.വി.സത്യാനന്ദൻ സ്വാഗതവും ട്രഷറർ കെ.ജയരാജ് നന്ദിയും പറഞ്ഞു.