ഡിഫൻഡർ ലൂയി മാതിയാസ് ഹെർണാണ്ടസ് ഗോകുലത്തിൽ
കോഴിക്കോട്: സ്പാനിഷ് ഡിഫെൻഡർ ലൂയിസ് മാതിയാസ് ഹെർണാണ്ടസുമായി കരാറിൽ ഒപ്പ് വച്ച് ഗോകുലം കേരള എഫ് സി. മലേഷ്യൻ ക്ലബ്ബായ ഡിപിഎംഎം എഫ്‌സിയിൽ നിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. 27 കാരനായ ഹെർണാണ്ടസ് സ്പെയിനിൽ തന്നെയാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചതും. റായോ കാന്റബ്രിയ, ഗിംനാസ്റ്റിക്ക ഡി ടോറലവേഗ, എസ്ഡി ഫോർമെന്റേര, സലാമാങ്ക സിഎഫ് യുഡിഎസ് തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയാണ് ഹെർണാണ്ടസ് മുൻകാലങ്ങളിൽ പന്തുതട്ടിയത്.
ബാക്ക്‌ലൈനിന് ആവശ്യമായ സ്ഥിരതയും പ്രതിരോധശേഷിയും കളിയുലടനീളം നൽകാൻ സാധിക്കുന്ന പ്ലയെർ ആണ് ഹെർണാണ്ടസ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ, ടീം നേരിട്ട പ്രതിരോധത്തിലെപ്രശനങ്ങൾക്ക്, ഹെർണാണ്ടസിന്റെ വരവ് വഴി പരിഹാരം കാണാൻ സാധിക്കുമെന്നാണ് ടീം കരുതുന്നത്.
ഇന്ത്യൻ താരങ്ങൾ
ഒന്നാമത് തന്നെ
ദുബായ്: ഐ.സി.സിയുടെ പുത്തൻ ട്വൻ്റി-20 റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനത്ത് തുടരുന്നു ബാറ്റർമാരിൽ അഭിഷേക് ശർമ്മ, ബൗളർമാരിൽ വരുൺ ചക്രവർത്തി, ഒൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.