വെൽക്കം ഗോളുമായി ഇസാക്ക്, ലിവറിന് ജയം

Thursday 25 September 2025 8:06 AM IST

ല​ണ്ട​ൻ​:​ ​ലീ​ഗ് ​ക​പ്പ് ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രം​ ​അ​വ​സാ​നി​ക്കാ​റാ​ക​വെ​ ​പ​ത്ത് ​പേ​രാ​യി​ ​ചു​രു​ങ്ങി​യെ​ങ്കി​ലും​ ​പ​ത​റാ​തെ​ ​സ​താം​പ്ട​ണെ​ ​കീ​ഴ​ട​ക്കി​ ​ലി​വ​ർ​പൂ​ൾ.​ ​അ​ല​ക്സാ​ണ്ട​ർ​ ​ഇ​സാ​ക്ക് ലി​വ​ർ​പൂ​ളി​നാ​യി​ ​ആ​ദ്യ​ഗോ​ൾ​ ​ക​ണ്ടെ​ത്തി​യ​ ​മ​ത്സ​ര​ത്തി​ൽ​ 2​ ​-​ 1​ ​നാ​ണ് ​ആ​ർ​ഫീ​ൽ​ഡി​ൽ​ ​അ​തി​ഥേ​യ​ർ​ ​വി​ജ​യം​ ​നേ​ടി​യ​ത്.​ 43​ ​-ാം​ ​മി​നി​ട്ടി​ലാ​ണ് ​കി​യേ​സ​യു​ടെ​ ​പാ​സി​ൽ​ ​നി​ന്ന് ​ഇ​സാ​ക്ക് ​സ​താം​പ്ട​ൺ​ന്റെ ​വ​ലകുലു​ക്കി​ ​ലി​വ​റി​ന് ​ലീ​ഡ് ​നേ​ടി​കൊ​ടു​ത്ത​ത്.76​-ാം​ ​മി​നി​ട്ടി​ൽ​ ​ചാ​ൾ​സി​ലൂ​ടെ​ ​സ​താം​പ്ട​ൺ​ ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​എ​ന്നാ​ൽ​ 85​-ാം​ ​മി​നി​ട്ടി​ൽ​ ​വീ​ണ്ടും​ ​കി​യേ​സ​യു​ടെ​ ​അ​തി​ഗം​ഭീ​ര​ ​അ​സി​സ്റ്റി​ൽ​ ​നി​ന്ന് ​എ​ക്കി​റ്റി​ക്കെ​ ​ലിവറിന്റെ ​ ​ജ​യ​മു​റ​പ്പി​ച്ച​ ​ഗോ​ൾ​ ​നേ​ടു​ക​യാ​യി​രു​ന്നു.​ ​ഗോ​ൾ​ ​നേ​ട്ടം​ ​ജേ​ഴ്സി​ ​ഊ​രി​ ​ആ​ഘോ​ഷി​ച്ച​ ​എ​ക്കി​റ്റി​ക്കെ​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡും​ ​ചു​വ​പ്പ് ​കാ​ർ​ഡും​ ​ക​ണ്ട് ​പു​റ​ത്താ​യ​തോ​ടെ​ ​ലി​വ​ർ​ ​പ​ത്തു​ ​പേ​രാ​യി​ ​ചു​രു​ങ്ങി​യെ​ങ്കി​ലും​ ​സ​താം​പ്ട​ണ് ​മു​ത​ലാ​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ചെ​ൽ​സി​ ​മൂ​ന്നാം​ ​ട​യ​ർ​ ​ക്ല​ബ് ​ലി​ങ്ക​ൺ​ ​സി​റ്റി​ക്കെ​തി​രെ​ ​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ൽ​ ​നി​ന്ന​ ​ശേ​ഷം​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ര​ണ്ട് ​ഗോ​ൾ​ ​തി​രി​ച്ച​ടി​ച്ച് ​ജ​യി​ച്ചു.