"സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്‌മാസ്റ്ററാണ് ഷാഫി, സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കും"; ഗുരുതര ആരോപണം

Thursday 25 September 2025 11:48 AM IST

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്നും സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമാണ് സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബുവിന്റെ ആരോപണം.

'നേതാക്കൾ പേടിക്കുന്നത് വേറെയൊന്നുംകൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ഒരു തരത്തിലും ഞാൻ അംഗീകരിക്കില്ല, രാഹുലിനെതിരെ ശക്തമായ നടപടി ഇനിയും വേണം, രാജിവയ്ക്കണമെന്ന് പറയാൻ ഷാഫി പറമ്പിൽ തയ്യാറാകുമോ?

തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണ്. ഇവനെക്കാൾ കൂടുതൽ, ചില ആളുകളെ കാണുമ്പോൾ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. സത്യം പറഞ്ഞാൽ അതിശയം തോന്നുകയാണ്. ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

നല്ല ഒരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പടിക്കാമെന്നാണ് ഹെഡ്മാഷ് തന്നെ ചോദിക്കുന്നത്. അപ്പോൾപ്പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാഷിനും മുകളിലുള്ള അദ്ധ്യാപകരാണ് ബാക്കിയെല്ലാവരും. അതുകൊണ്ടാണ് ഇയാൾക്കെതിരെ അക്ഷരം മിണ്ടാത്തത്. സതീശൻ പുറത്താക്കിയെന്ന് പറയുന്നതിൽ പ്രധാനപ്പെട്ടൊരു കാരണമുണ്ട്. അത് പിന്നെ ഞങ്ങൾ വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കയറി കൊത്തിയെന്നാണ് കേൾക്കുന്നത്.'- സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.