തിരുവനന്തപുരത്ത് അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു; പരാതിക്ക് പിന്നാലെ സസ്‌പെൻഷൻ

Thursday 25 September 2025 3:09 PM IST

തിരുവനന്തപുരം: അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരം മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിൽ ഇന്നലെയായിരുന്നു സംഭവം. രാത്രി കുട്ടി നിർത്താതെ കരയുന്നത് കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് ടീച്ചർ അടിച്ചെന്ന് കുട്ടി പറഞ്ഞത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അദ്ധ്യാപികയോട് സംഭവത്തിൽ വിശദീകരണം തേടിയെങ്കിലും താൻ അടിച്ചില്ലെന്ന വാദത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. നിലവിൽ അന്വേഷണ വിധേയമായി അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.