ലോക ടൂറിസം ദിനാചരണം 27ന്

Friday 26 September 2025 12:49 AM IST

കൊച്ചി: ഡി.ടി.പി.സിയുടെയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ലോക ടൂറിസം ദിനം വിപുലമായി ആഘോഷിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 8.30ന് ബോൾഗാട്ടി പാലസിൽ വീഡിയോ അവതരണങ്ങളും കൾച്ചറൽ പ്രോഗ്രാമുകളും നടക്കും. 11ന് കടമക്കുടി കാഴ്ചകൾക്കായി പുറപ്പെടുന്ന ബോട്ടുയാത്ര കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.

ബോൾഗാട്ടി പാലസിൽ 2.30ന് ടൂറിസവും നിലനിൽക്കുന്ന പരിണാമങ്ങളും എന്ന വിഷയത്തിൽ ചർച്ച നടക്കും. 3.30ന് സന്തോഷ് ജോർജ് കുളങ്ങരയുമായി നടക്കുന്ന ഫയർസൈഡ് ചാറ്റിൽ സംരംഭകരും വിദഗ്ദ്ധരും പങ്കെടുക്കും. സമാപന ചടങ്ങ് സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കളക്ടർ ജി.പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തും. മാദ്ധ്യമപ്രവർത്തകൻ കെ.വി. രാജശേഖരനും ബോട്ട് ബിൽഡർ ആന്റണിക്കും ഡി.ടി.പി.സിയുടെ പുരസ്കാരം സമ്മാനിക്കും. തുടർന്ന് ഫ്ലാഷ് മോബ്, നായരമ്പലം ത്രയംബകം ടീമിന്റെ കലാവതരണം, ശാന്തി പ്രിയയുടെ ബാവുൾ സംഗീതം, ഇരുള നൃത്തം എന്നിവ ഉണ്ടായിരിക്കും.