ഹാർട്ട് കെയർ ഫൗണ്ടേഷൻ പുരസ്‌കാരം
Friday 26 September 2025 1:53 AM IST
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. മുല്ലശേരി അജിത് ശങ്കർദാസിന് ലഭിച്ചു. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർഡിയോവാസ്‌കുലർ ഡിസീസസ് വിഭാഗത്തിന്റെ ചെയർമാനും മേധാവിയുമാണ് അദ്ദേഹം. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് സെപ്തംബർ 28ന് കൊച്ചി ലിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹൃദയ സംഗമ വേദിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ. കുര്യൻ അവാർഡ് സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം.