പാമ്പിനെ കണ്ടെന്ന് വിവരം ലഭിച്ചു; സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന യുവാവിനെ
Thursday 25 September 2025 5:20 PM IST
പാലക്കാട്: അട്ടപ്പാടിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. അഗളി പഞ്ചായത്തിലെ മേട്ടുവഴിയിൽ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ജനവാസ മേഖലയിൽ പെരുമ്പാമ്പിനെ കണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയത്.
പ്രദേശവാസിയായ യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതാണ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. നാട്ടുകാരൊക്കെ ഇത് നോക്കി നിൽക്കുകയായിരുന്നു. പെരുമ്പാമ്പിനെ യുവാവ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. യുവാവിനെതിരെ കേസെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.